NEWS
ഒട്ടേറെ ക്രിമിനൽകേസുകളിൽ പ്രതിയായ യുവതിയെ 'കാപ്പ' ചുമത്തി നാടുകടത്തി
24/04/2025 01:13 PM IST
nila

കൊച്ചി: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം ചാക്ക പേട്ട വയലിൽ വീട്ടിൽ രേഷ്മ (പാഞ്ചാലി-41) യെ 'കാപ്പ' ചുമത്തി നാടുകടത്തി. ഇപ്പോൾ മാമംഗലത്ത് താമസിക്കുന്ന ഇവർക്കെതിരെ ദേഹോപദ്രവമേൽപ്പിക്കൽ, അനധികൃത മദ്യവിൽപ്പന, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളാണുള്ളത്. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യയാണ് രേഷ്മയെ കാപ്പ ചുമത്തി നാടുകടത്തിയുള്ള ഉത്തരവിറക്കിയത്.
കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരമാണ് നടപടി. ഒൻപത് മാസത്തേക്ക് കൊച്ചി സിറ്റിയുടെ പരിധിയിൽ പ്രവേശിക്കുന്നതിൽനിന്നും ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും ഇവരെ വിലക്കിയിട്ടുണ്ട്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഇവർക്കെതിരേ ഏഴ് കേസുകളുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











